‘ഒരു സർക്കാർ ഉത്പന്നം’ സിനിമ തിരക്കഥാകൃത്തായ നിസാം റാവുത്തർ അന്തരിച്ചു

single-img
6 March 2024

സെൻസറിംഗ് സമയം പേരുമാറ്റ വിവാദത്തിൽ ഉൾപ്പെട്ട ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു നിസാം.

ഉടൻതന്നെ റിലീസാവാനിരിക്കുന്ന ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. ഈ മാസം 8 നാണ് ഒരു സർക്കാർ ഉൽപ്പന്നം പുറത്തിറങ്ങുന്നത്. സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെയും തിരക്കഥകൃത്താണ്.ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു അദ്ദേഹം .