ആർ എസ് എസ്സിനെതിരെ ഒളിയമ്പുമായി നിതിൻ ഗഡ്കരി; ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്

single-img
29 August 2022

ആർ എസ് എസ്സിനെതിരെ ഒളിയമ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നിതിൻ ഗഡ്കരി. ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണമെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. ഒരാളുടെ കൈപിടിച്ചാൽ നല്ലകാലമായാലും മോശം കാലമായാലും എപ്പോഴും മുറുകെപ്പിടിക്കുക. ബിസിനസിലോ സാമൂഹികപ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഏർപ്പെട്ട ഏതൊരാൾക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തി നിതിൻ ഗഡ്കരി പറഞ്ഞു.

ആർ എസ് എസ്സിന്റെ വിശ്വസ്തൻ എന്ന് അറിയപ്പെട്ടിരുന്ന നിതിൻ ഗഡ്കരിയെ അടുത്തിടെ ബിജെപിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും ഒഴുവാക്കിയിരുന്നു. നിതിൻ ഗഡ്കരിയും ആർ എസ് എസ്സും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല എന്നും നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ആർഎസ്എസ് സർകാര്യവാഹ് ആയി ദത്താത്രേയ ഹൊസബലെ ചുമത്ത ഏറ്റതുമുതൽ ആണ് നിതിൻ ഗഡ്കരി ആർ എസ് എസ്സിന് അനഭിമതൻ ആയതു എന്നാണ് വാർത്തകൾ.