റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ധീരതയെ അഭിനന്ദിച്ച്‌ നിര്‍മ്മല സീതാരാമന്‍

single-img
12 September 2022

ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ധീരതയെ അഭിനന്ദിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി രണ്ട് ശതമാനത്തില്‍ നിന്നും 12-13 ശതമാനമാക്കി ഉയര്‍ത്തിയ ഇന്ത്യയുടെ തീരുമാനവും ധീരമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

“യുദ്ധം മൂലം ആഗോളതലത്തില്‍ എണ്ണവില താങ്ങാവുന്നതിലധികമായി ഉയര്‍ന്നതോടെ നവമ്ബറിലും, പിന്നീന് ജൂണിലും ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. അസംസ്കൃത എണ്ണവില ഏത് വിധേനെയും താഴ്ത്തുക. ആ ഘട്ടത്തില്‍ അതിന് ശക്തമായ രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ ആ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുക. അവര്‍ കുറഞ്ഞ ചെലവില്‍ എണ്ണ വിതരണം ചെയ്യാന്‍ തയ്യാറായിരുന്നു.”- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

യുഎസ്, യുകെ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഇന്ത്യ അതിനെയെല്ലാം അതിജീവിച്ച്‌ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തത്. യുദ്ധത്തിന് ശേഷം യുഎസ്, യുകെ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവര്‍ റഷ്യയ്ക്ക് നേരെ പല തലങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി.

“റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെറും രണ്ട് ശതമാനം മാത്രമായിരുന്നു. ഇത് രണ്ട് മാസത്തിനുള്ളില്‍ 12 ശതമാനമാക്കി ഉയര്‍ത്തി. രാഷ്ട്രീയമായ നിരവധി ചോദ്യങ്ങളും വെല്ലുവിളികളും ഇന്ത്യയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഇവിടെയാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രതന്ത്രജ്ഞത. പക്ഷെ പ്രധാനമന്ത്രി എല്ലാ ഭിന്നസ്വരങ്ങളെയും അതിജീവിച്ച്‌ ബന്ധങ്ങള്‍ സുശക്തമായിക്ക നിലനിര്‍ത്തുമ്ബോള്‍ തന്നെ റഷ്യയില്‍ നിന്നും അസംസ്കൃത എണ്ണ ലഭ്യമാക്കി. “- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.