ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പോപ്പുലർ ഫ്രണ്ടിന്റെ 40 കേന്ദ്രങ്ങളിൽ NIA റെയ്ഡ്

single-img
18 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളുടെ തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായും നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

ജൂലൈ ആറിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഞായറാഴ്ച റെയ്ഡ് നടന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

തെലങ്കാനയിലെ 38 സ്ഥലങ്ങളിലും ആന്ധ്രാപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും തീവ്രവാദ വിരുദ്ധ ഏജൻസിയുടെ സംഘം തിരച്ചിൽ നടത്തി. കേസിലെ പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനും പരിശീലനം നൽകുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച നടന്ന റെയ്ഡുകളിൽ, ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, രണ്ട് കഠാരകൾ, 8,31,500 രൂപ വിലമതിക്കുന്ന പണം എന്നിവയുൾപ്പെടെ കുറ്റകരമായ വസ്തുക്കൾ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

2007-ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. നിർധനരായവരുടെയും അധഃസ്ഥിതരുടെയും പൊതുസമൂഹത്തിന്റെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ശാക്തീകരണത്തിന്റെ നേട്ടത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനാ എന്നാണു പോപ്പുലർ ഫ്രണ്ട് സ്വയം വിശേഷിപ്പിക്കുന്നത്.