കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ വന്ദന ദാസിന്റെ പേര് നൽകും; ആരോഗ്യമന്ത്രി നിർദ്ദേശം നൽകി

single-img
11 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുള്ള പുതിയ ബ്ലോക്കിന് വന്ദനയോടുള്ള ആദര സൂചകമായി ഡോ വന്ദന ദാസിന്റെ പേര് നൽകാൻ തീരുമാനം . ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഡോ.വന്ദന കൊല്ലപ്പെട്ടത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജനായിരുന്ന വന്ദന ദാസ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഡോക്ടറുടെ ശരീരത്തിൽ ആകെ 11 കുത്തുകളേറ്റിരുന്നു. മുതുകിലും, തലയിലുമേറ്റ കുത്തുകളാണ് മരണകാരണം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.