സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനം

single-img
26 October 2022

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ 12 പുതിയ ഉന്നത പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഗവേഷണം, ഇൻക്യുബേഷൻ, പുതുമയുള്ള പഠനരീതി തുടങ്ങിയവ ലക്ഷ്യംവച്ചുള്ളതാണ്‌ ഈ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ ഘട്ടംഘട്ടമായി ഇവ ആരംഭിക്കുമെന്ന്‌ ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂർണ പരിഷ്‌കരണം ലക്ഷ്യമിട്ട്‌ രൂപീകരിച്ച കമീഷനുകൾ തയാറാക്കിയ റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടാൻ ഉന്നതവിദ്യഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ദ്വിദിന കൊളോക്വിയത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ തുടങ്ങണമെന്ന്‌ കമീഷൻ ശുപാർശ ചെയ്‌ത സ്ഥാപനങ്ങളിൽപ്പെട്ടവയാണ്‌ ഈ 12 എണ്ണവും. ഇവ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ തേടുകയാണ്‌.