നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസ്; കെ വിദ്യക്ക് ഇടക്കാല ജാമ്യം
27 June 2023
കാസർകോട് ജില്ലയിൽ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ വിദ്യക്ക് ഇടക്കാല ജാമ്യം. ജില്ലയിലെ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാൻ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് കോടതി ഇടക്കാല ജാമ്യം ലഭിച്ചത്. കേസിൽ ഈ മാസം 30ന് വിദ്യ വീണ്ടും കോടതിയില്‍ ഹാജരാകണം.
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ നിർമ്മിച്ച വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഹാജരാക്കിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഹാജരായിരുന്നില്ല.