പ്രതിപക്ഷം ഇല്ലാതായി; നാഗാലാൻഡിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച് എൻസിപി

single-img
8 March 2023

അവസാന നിമിഷം നാഗാലാൻഡിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച് എൻസിപി. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് നെഫ്യൂ റിയോ നേതൃത്വം നൽകുന്ന സർക്കാരിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായും എൻഡിപിപി ബിജെപി സഖ്യത്തിന് പാർട്ടി ഔദ്യോഗികമായി പിന്തുണ അറിയിക്കുകയുമായിരുന്നു .

സംസ്ഥാനത്തെ നിയമസ ഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചർച്ചകൾ സജീവമായിരുന്നു. കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്.

അതേസമയം, 72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തെ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.