എൻസിഇആർടി എന്നാൽ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ല: ജയറാം രമേശ്

17 June 2024

ബാബറി മസ്ജിദിന്റെ പേരും അതുമായി ബന്ധപ്പെട്ട പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്ത്. എൻസിഇആർടി 2014 മുതൽ ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
എൻസിഇആർടിയുടെ ലക്ഷ്യം എന്നത് പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ എൻസിഇആർടി ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു .
എൻസിഇആർടി എന്നുപറഞ്ഞാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു .