നിങ്ങളുടെ രക്തത്തിൽ ചവിട്ടി നിന്ന് നൃത്തം ചെയ്യുക; നവ്യ നായരുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

single-img
1 September 2023

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ നടി നവ്യ നായരെ കേന്ദ്ര ഏജൻസിയായ ഇഡി ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ ഇതാ, നവ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ക്യാപ്‌ഷനുമായി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു പോസ്റ്റ് . ഒരു നൃത്ത വീഡിയോയോടൊപ്പമാണ് നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായർ പങ്കുവച്ചത്.

‘‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.’’– എന്നായിരുന്നു നവ്യ നായർ ഇൻസ്റ്റാഗ്രിൽ കുറിച്ചത്.

https://www.instagram.com/p/CwpJC7ur8X0/