ഡികെ ശിവകുമാറുമായുള്ള എന്റെ ബന്ധം ഊഷ്മളം: സിദ്ധരാമയ്യ

single-img
8 April 2023

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറുമായുള്ള തൻറെ ബന്ധം സൗഹാർദ്ദപരമാണെന്നും താനും ശിവകുമാറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും സിദ്ധരാമയ്യ.

ഡികെ ശിവകുമാറുമായുള്ള എന്റെ ബന്ധം ഊഷ്മളമാണ്, ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല, തീർച്ചയായും ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമല്ല- സിദ്ധരാമയ്യ പറഞ്ഞു.

വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

“എന്റെ ജന്മഗ്രാമം ഈ നിയോജക മണ്ഡലത്തിന് കീഴിൽ വരുന്നതിനാലാണ് ഞാൻ വരുണ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. ഞാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും. പക്ഷെ താൻ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ടായിരിക്കും എന്നും എന്നാൽ ഈ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ ഉള്ള ഒരു സ്ഥാനവും സ്വീകരിക്കില്ലെന്നും പറഞ്ഞു.