എനിക്ക് എംവി ജയരാജൻ ശക്തനുമല്ല ഒരു എതിരാളിയുമല്ല: കെ സുധാകരൻ

single-img
9 March 2024

പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് താൻ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറായതെന്നും എം വി ജയരാജന്‍ തനിക്ക് എതിരാളി അല്ലെന്നും കെ പിസിസി അധ്യക്ഷൻ കെ സുധാകരന്‍.‘‘എനിക്ക് അദ്ദേഹം ശക്തനുമല്ല, ഒരു എതിരാളിയുമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്രകമ്മിറ്റി അംഗത്തോട് മല്‍സരിച്ച് 98,000 വോട്ടിന് ജയിച്ചതാണ് ഞാൻ.

കണ്ണൂർ ഞാന്‍ ജയിച്ച മണ്ഡലമാണ്. ഇവിടെ എനിക്ക് വിജയ പ്രതീക്ഷയുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതു കൊണ്ടാണ് മത്സരിക്കുന്നത്. അതേപോലെ തന്നെ ഷാഫിയും വേണുഗോപാലും മുരളിയുമൊക്കെ മത്സരിക്കുന്നത് പാർട്ടി നേതൃത്വം നിർദേശിച്ചതുകൊണ്ടാണ്’’ -സുധാകരന്‍ പറഞ്ഞു.

അതേസമയം ,സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കണ്ണൂരിലെത്തിയ കെ.സുധാകരന് ഉജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത് .