പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു; തിരുവഞ്ചൂർ നടത്തിയ ഗ്ലിസറിൻ പരാമർശത്തിനെതിരെ എം വി ഗോവിന്ദൻ മാസ്റ്റർ

single-img
12 May 2023

കൊലചെയ്യപ്പെട്ട യുവ ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളുടെ മുന്നില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂരിന്റെപ്രാസ്താവനയിൽ പ്രതികരിച്ച് സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ .

പ്രതിപക്ഷത്തിന്റെ സർക്കാർ വിരുദ്ധ പ്രചാരവേലയാണ് നടക്കുന്നതെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം, നേരത്തെ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്നും മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നുമായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്. ആര് മരിച്ചാലും തനിക്ക് ഭരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.