ഗവർണർക്കെതിരെ ജനങ്ങളെ അണിനിരത്തും: എം വി ഗോവിന്ദന്‍

single-img
6 November 2022

ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിന്റെ ഭാഗമായി നവംബര്‍ 15ന് രാജ്‌ഭവന് മുന്നില്‍ മാര്‍ച്ച് നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നു. സര്‍വ്വകലാശാലകളില്‍ കാവിവത്ക്കരണത്തിന് ശ്രമിക്കുന്നു. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് – സംഘപരിവാര്‍ അജണ്ടകളാണെന്നും ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ അനുകൂലിക്കുകയാണ്. ഇത് ദേശീയ നിലപാടിനു വിരുദ്ധമാണ്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. അന്ധവിശ്വാസത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പിന്‍വാതില്‍ നിയമനം എന്ന നിലപാട് സിപിഐ എമ്മിന്റേതല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.