എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് : പികെ ശ്രീമതി
25 September 2024
ലൈംഗികാതിക്രമകേസില്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസിൽ മുകേഷ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. എന്നാൽ തെറ്റുകാരന്‍ ആണോ അല്ലയോ എന്ന് മുകേഷിന് അറിയാം. രാജി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്നും പി കെ ശ്രീമതി പറഞ്ഞു. നടി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണസംഘം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചത്.