ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ കെജിഎഫിലെ പാട്ട്‌; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

single-img
5 November 2022

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ കെജിഎഫ്‌ സിനിമയിലെ പാട്ട്‌ ഉപയോഗിച്ചതിന്‌ കേസ്‌. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേശ് എന്നിവർക്കെതിരെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് കമ്പനിയായ എംആർടി മ്യൂസിക് പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയത്.

എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പകർപ്പവകാശം ലംഘിച്ചതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് സംഗീത പ്ലാറ്റ്‌ഫോമിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നരസിംഹൻ സമ്പത്ത് സ്ഥിതീകരിച്ചു.

എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പാട്ട് പകർപ്പവകാശം ലംഘിച്ച് നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് സമന്വയിപ്പിച്ച് കോൺഗ്രസ് ഒരു വീഡിയോ സൃഷ്ടിച്ചു. KGF – 2 ഹിന്ദി സിനിമയുടെ പാട്ട് പ്രസ്തുത വീഡിയോയിൽ “ഭാരത് ജോഡോ യാത്ര” എന്ന ലോഗോ ചേർത്ത് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്,” സമ്പത്ത് പറഞ്ഞു.

ബം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന MTR മ്യൂസിക് കമ്പനിയായ എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളാ‌യ നവീൻ കുമാറാണ് പരാതിക്കാരൻ. ഈ കമ്പനിക്കാണ് കെജിഎഫിലെ ​ഗാനങ്ങളുടെ പകർപ്പാവകാശം. കേസിൽ മൂന്നാംപ്രതിയാണ്‌ രാഹുൽ.