ബ്രഹ്മപുരം: മാധ്യമങ്ങളെ വിമർശിച്ച് എം ബി രാജേഷ്‌

single-img
13 March 2023

ബ്രഹ്മപുരം വിഷയത്തിൽ മാധ്യമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ചു മന്ത്രി എം ബി രാജേഷ് രംഗത്ത്. ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൊടുക്കുന്നത് എന്നും, തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മാലിന്യ മല രണ്ട് വർഷം മുമ്പ് ഉണ്ടായതല്ല. മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. എന്നാൽ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം ബി രാജേഷ് പറഞ്ഞു.

അതേസമയം ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ടു സാംബയിൽ ആരോഗ്യമന്ത്രി വീണാ ജോര്ജും എം എൽ എ ടി.ജെ വിനോദും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ച് എന്ന് മന്ത്രി സഭയിൽ പറഞ്ഞപ്പോൾ ഇല്ല എന്നായിരുന്നു വിനോദിന്റെ മറുപടി. ഇതേ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായതു. കൂടാതെ ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി എന്ത് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. ‘വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജൻസിയെ വച്ച് അന്വേഷിച്ചോ. വളരെ നിസാരമായിട്ടാണ് സർക്കാർ ഇതിനെ നേരിട്ടത്. തീ ഇപ്പോഴും അണഞ്ഞിട്ടില്ല.’- വി ഡി സതീശൻ വിമർശിച്ചു.’