ആനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്;പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങി

single-img
14 July 2023

തൃശൂർ: പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങിയെന്ന് സംശയം. മരണം ഷോക്കേറ്റാണോ എന്നും സംശയം ഉയരുന്നുണ്ട്. റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് “പാലാ ” സംഘമാണ്. പാലായിൽ നിന്ന് നാലംഗ സംഘം സഹായത്തിനെത്തി. രണ്ടുലക്ഷത്തിലേറേ റോയി ഇവർക്ക് നൽകിയെന്നാണ് നിലവിലെ സൂചന. റോയിയുടെ സുഹൃത്തുകളായിരുന്നു ഇവർ. കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണ്. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.