ഗുജറാത്ത് പാലം അപകടത്തിൽ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

single-img
31 October 2022

ഗുജറാത്തിലെ മോർബി ടൗണിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി ലോക്‌സഭാംഗം മോഹൻ കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും. ദുരന്തം നടന്ന ഞായറാഴ്ച പിക്നിക് സ്പോട്ട് സന്ദർശിക്കാൻ പോയതായിരുന്നു ഇവർ

എന്റെ ജ്യേഷ്ഠന്റെ ഭാര്യാസഹോദരന്റെ നാല് പെൺമക്കളും അവരിൽ മൂന്ന് പേരുടെ ഭർത്താക്കന്മാരും അഞ്ച് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്,” കുന്ദരിയ പറഞ്ഞു. ഞായറാഴ്‌ചയായതിനാൽ അവർ ദുരന്തം നടന്ന പിക്‌നിക് സ്‌പോട്ടിലേക്ക് പോയിരുന്നു. സംഭവം നടന്ന് അരമണിക്കൂറിനുശേഷം ഞാൻ അവിടെയെത്തി, ഇന്നലെ മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു,” എംപി കൂട്ടിച്ചേർത്തു

അതേസമയം ഗുജറാത്ത് മോർബിയിലെ തൂക്കുപാലം അപകടത്തിൽ രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തിവച്ചു. സംഭവത്തിൽ മരണസംഖ്യ 141 കടന്നിട്ടുണ്ട്. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കാണാതായവർക്കായി നാളയും തിരച്ചിൽ തുടരും.

മാച്ചു നദിയിൽ അപകടം നടന്ന ഭാഗത്ത് ചെളിക്കെട്ടാണ്. നിരവധി പേർ ഇതിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയിക്കുന്നത്. ചെളിയായതിനാൽ രക്ഷാപ്രവർത്തനവും ദുസ്സഹമാണ്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നതായാണ് വിവരമുള്ളത്.