സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു

single-img
19 November 2022

ഓൺലൈൻ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു. രാജി. 2020 മെയ് യിൽ സഹ സ്‌ഥാപകനായ മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

തനിക്ക് ജീവിതത്തിൽ മറ്റ് പല മേഖലകളെ അറിയുന്നതിനായി സൊമാറ്റോയിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിക്കുന്നു എന്നാണ് രാജി വെച്ചുകൊണ്ട് തന്റെ ടീമിന് അയച്ച സന്ദേശത്തിൽ ഗുപ്ത പറഞ്ഞത്. കമ്പനിയുടെ ഫുഡ് ഡെലിവറി പ്രവർത്തനങ്ങൾ ആദ്യം മുതൽ കെട്ടിപ്പടുത്തതിന്റെ ബഹുമതി ഗുപ്തയ്ക്കാണ്,

എന്തായാലും സോമറ്റോയിൽ നിന്നുള്ള മോഹിത് ഗുപ്തയുടെ രാജി ഏറെ ചർച്ചയാകുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവാര ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ രാജി.