സുരാജ്, ആന്‍അഗസ്റ്റിൻ; ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

single-img
29 August 2022

ദീർഘമായ അഞ്ച് വര്‍ഷത്തെ ഇടവേയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയനടി ആന്‍ അഗസ്റ്റിന്‍. പ്രശസ്ത സാഹിത്യകാരനായ എം.മുകുന്ദന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായാണ് ആൻ എത്തുന്നത് . ഈ സിനിമയുടെ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്തു.

യുവനിരയിൽ ശ്രദ്ധേയനായ കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം – അഴകപ്പന്‍, സംഗീതം – ഔസേപ്പച്ചന്‍. എഡിറ്റിംഗ് – അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, കലാസംവിധാനം – ത്യാഗു തവനൂര്‍, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂര്‍.

https://www.facebook.com/photo/?fbid=647136453446290&set=a.260763362083603