ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോദി; ബിജെപി രാജില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം: ഡി രാജ

single-img
15 April 2024

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോദിയെന്നും ആ ദുരന്തം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് എന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ . ബിജെപി രാജില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം. മോദിയുടെ ഭരണകാലത്ത് ഭരണ കാലത്ത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇപ്പോഴും മോദി പറയുന്നു ഇത് വെറും ടീസര്‍ മാത്രമാണെന്ന്. യുവാക്കൾക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കും എന്ന് മോദി പറഞ്ഞു. പിന്നെ എന്തുകൊണ്ട് ആളുകള്‍ ഇസ്രായേലിലേക്ക് പോകുന്നു. എന്ത് കൊണ്ട് അവര്‍ അവിടെ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ എന്തുകൊണ്ട് പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല.അവര്‍ സ്ത്രീ ആയത് കൊണ്ട്. ആദിവാസി ആയത് കൊണ്ട്. വിധവ ആയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ മോദി പറയുന്നു എല്ലാവര്‍ക്കൊപ്പവും ഉണ്ടെന്ന്. എന്നാല്‍ അദാനിക്കും അംബാനിക്കും ഒപ്പമാണ് മോദി നില്‍ക്കുന്നത്.ഗവര്‍ണര്‍മാര്‍ മോദിയുടെ തോഴന്‍മാരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് ഇന്ത്യയെയും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കണം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയെ മതിയാകു. ഫാസിസത്തിനെതിരെ ശക്തമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും അമിത്ഷായും മോദിയും എത്ര റോഡ് ഷോകള്‍ നടത്തിയാലും തമിഴ്‌നാട്ടിലും കേരളത്തിലും കാല് കുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.