അമേരിക്കയോടൊപ്പം ഇന്ത്യയെ ചേർത്ത് നിർത്താനാണ് മോദി സർക്കാർ ശ്രമിച്ചത്;എന്നാൽ അവർ പോലും സിഎഎയെ അപലപിച്ചു: മുഖ്യമന്ത്രി

single-img
19 April 2024

ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വരുന്ന അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതിൽ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കി. ഇത് ലോകം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കയടക്കം നമ്മുടെ രാജ്യത്തെ അപലപിച്ചു. അമേരിക്കയോടൊപ്പം ഇന്ത്യയെ ചേർത്ത് നിർത്താനാണ് മോദി സർക്കാർ ശ്രമിച്ചത്. എന്നാൽ അവർ പോലും സിഎഎയെ അപലപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 10 വർഷമായി അധികാരത്തിലുണ്ട്. ധാരാളം വാഗ്ദാനങ്ങൾ ചൊരിഞ്ഞ് ജനങ്ങളെ വ്യാമോഹിപ്പിച്ചാണ് മോദി ഗവൺമെന്റ് അധികാരത്തിലേറിയത്. പക്ഷെ എല്ലാം മറന്ന് ജനദ്രോഹ നടപടികൾ സ്വീകരിച്ചു. ജനങ്ങൾക്ക് മേൽ കടുത്ത ദ്രോഹമാണ് ആദ്യം കോൺഗ്രസും പിന്നെ ബിജെപിയും സ്വീകരിച്ചത്. ഇത് രണ്ടല്ല ഒന്നാണ്. രണ്ട് കൂട്ടരും പാവപ്പെട്ടവരെ പാപ്പരാക്കുകയും സമ്പന്നരെ സമ്പന്നരാക്കുകയും ചെയ്തു. അവർക്ക് വേണ്ടിയുള്ള ഭരണമാണെന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.