പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വധ ഭീഷണി; ഇ മെയിൽ സന്ദേശം അയച്ച സ്കൂൾ വിദ്യാർഥിയെ അറ​സ്റ്റ് ചെയ്തു

single-img
8 April 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനുമെതിരെ വധഭീഷണി സന്ദേശം അയച്ച പതിനാറുകാരൻ അറസ്റ്റിൽ. ഒരു മീഡിയ ഹൗസിലേക്ക് ഇ-മെയിൽ വഴിയാണ് വിദ്യാർഥി സന്ദേശം അയച്ചത്. മെയിലിലൂടെ പ്രധാനമന്ത്രിയേയും യുപി മുഖ്യമന്ത്രിയേയും വധിക്കാൻ പോവുകയാണെന്ന് വിദ്യാർഥി പറഞ്ഞു.

ഈ മാസം 5 ന് മീഡിയ ഹൗസ് നൽകിയ പരാതിയിൽ സെക്ടർ 20 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിൽ ഇ-മെയിലിന്റെ ഉറവിടം ലഖ്‌നൗവിന് സമീപം ചിൻഹട്ടിലാണെന്ന് കണ്ടെത്തി. പിന്നാലെയാണ് അന്വേഷണം വിദ്യാർഥിയിലേക്ക് എത്തിയത്.

ഈ വെള്ളിയാഴ്ച ചിൻഹട്ടിലിൽ നിന്നാണ് ബിഹാർ സ്വാദേശിയായ വിദ്യാർഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. തങ്ങളുടെ ടെക്നിക്കൽ ടീമിന്റെ സഹോയത്തോടെയാണ് ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയതെന്ന് നോയിഡ എസിപി രജനീഷ് വർമ പറഞ്ഞു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.