രാജീവ് ഗാന്ധിക്കുണ്ടായിരുന്ന മിസ്റ്റർ ക്ലീൻ എന്ന പ്രതിച്ഛായ മോദിയ്ക്കും ലഭിക്കുന്നുണ്ട്: അജിത് പവാർ

single-img
2 August 2023

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻ പ്രധാനമന്ത്രിയായ കോൺഗ്രസിലെ രാജീവ് ഗാന്ധിയോട് ഉപമിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. രാജീവ് ഗാന്ധി ‘മിസ്റ്റർ ക്ലീൻ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇപ്പോൾ മോദിയിലും അത് കാണാൻ കഴിയുന്നുണ്ടെന്നും പവാർ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രിക്കുള്ള ജനപ്രീതിയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ താരതമ്യം നടത്തിയത്. അന്താരാഷ്‌ട്ര സന്ദർശന വേളകളിൽ ഇന്ദിരാഗാന്ധിക്ക് സമാനമായ ബഹുമാനം ലഭിക്കാറുണ്ട്.

” അവസാന ഒമ്പത് വർഷമായി പ്രധാനമന്ത്രി മോദിയുടെ സ്വാധീനത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര തലത്തിൽ മോദിക്കുള്ള ജനപ്രീതി സമാനതകളില്ലാത്തതാണ്. സത്യം വ്യക്തമാണ് – ഇത്രയും ബഹുമാനവും ആദരവും നേടിയ മറ്റൊരു നേതാവില്ല,” പവാർ വ്യക്തമാക്കി.

“ഇന്ദിരാഗാന്ധിക്ക് സമാനമായ ബഹുമാനം (മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ) ലഭിച്ചിരുന്നു… രാജീവ് ഗാന്ധിക്ക് മിസ്റ്റർ ക്ലീൻ എന്ന പ്രതിച്ഛായയുണ്ടായിരുന്നു. അതുപോലെ, മോദിയ്ക്കും ലഭിക്കുന്നുണ്ട്” അജിത് പവാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അതേസമയം തന്നെ, പ്രധാനമന്ത്രി മോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ് ലഭിച്ച ചടങ്ങിൽ പങ്കെടുത്ത പവാർ, പൂനെയിലെ ജനങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് എടുത്തു പറഞ്ഞു.