ഡൽഹിയിൽ ആം ആദ്മി പ്രതിഷേധം; മന്ത്രിമാരായ അതിഷിയും സൗരഭും അറസ്റ്റിൽ

single-img
22 March 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം നടത്തുന്ന എ എ പി പ്രവർത്തകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മന്ത്രി അതിഷി മാർലേന, ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു.

നിലവിൽ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്. ഡൽഹിയിൽ മന്ത്രിമാരുടെ അറസ്റ്റിന് ശേഷവും പ്രതിഷേധങ്ങൾ തുടരുകയാണ്. പൊലീസ് പ്രവർത്തകരുമായി സംഘർഷത്തിലായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.