ടി ജി മോഹന്‍ദാസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി

single-img
20 December 2022

ഖത്തറിൽ കഴിഞ്ഞ ദിവസം അവസാനിച്ച ഫുട്ബോള്‍ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ടീമിന്‍റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി.

‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’ എന്ന് എംബാപ്പെയുടെ ചിത്രം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ശിവന്‍കുട്ടി പോസ്റ്റ് ചെയ്തു . ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ഹാട്രിക് ഗോളുമായി തിളങ്ങിയ എംബാപ്പെ പെനാല്‍റ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടിരുന്നു.

ഇതിനു പിന്നാലെ ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചത്. ഇതിപ്പോ തന്നെക്കാൾ കറുത്ത പ്രേതങ്ങള്‍!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! എന്നായിരുന്നു ടി ജി മോഹൻദാസിന്‍റെ വിവാദ ട്വീറ്റ്. ഈ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.