തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15300 ലിറ്റര്‍ പാൽ പിടികൂടി

11 January 2023

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ കൊല്ലം ആര്യന്‍കാവില്‍ ചെക്പോസ്റ്റിൽ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പിടിച്ചെടുത്ത പാല്‍ ആരോഗ്യവകുപ്പിന് കൈമാറും.
അതേസമയം, പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണിതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പാല്‍ ഏറെ നാള്‍ കേട് കൂടാതെ ഇരിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്.