അന്താരാഷ്ട്ര ഫുട്ബോളിൽ എക്കാലത്തെയും കൂടുതൽ ​​ഗോൾ നേടിയവരിൽ മെസ്സി രണ്ടാമൻ

single-img
10 July 2024

അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. എക്കാലത്തെയും കൂടുതൽ ​​ഗോൾ നേടിയവരിൽ മെസ്സി രണ്ടാമതെത്തി. 108 അന്താരാഷ്ട്ര ​ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കിയാണ് 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ​ഗോളുകളുമായി മെസ്സി രണ്ടാമതെത്തുന്നത് .

ഇപ്പോഴും കളി തുടരുന്ന പോർച്ചു​ഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 212 മത്സരങ്ങളിൽ നിന്ന് 130 ​ഗോളുമായി ഈ പട്ടികയിൽ ഒന്നാമതുണ്ട്. ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രിയാണ് നാലാമത്. 151 മത്സരങ്ങൾ കളിച്ച ഛേത്രി 94 ​ഗോളുകൾ അടിച്ചുകൂട്ടി.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ 38 മത്സരങ്ങൾ കളിച്ച മെസ്സി 14-ാം ​ഗോളുകൾ വലയിലാക്കി. ഈ കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീന എതിരല്ലാത്ത രണ്ട് ​ഗോളുകൾക്ക് കാനഡയെ കീഴടക്കി. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസ്സി ആദ്യ ​ഗോളാണ് വലയിലെത്തിച്ചത്.