മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കേസെടുത്തു പോലീസ് ; കോണ്‍ഗ്രസ് നേതാവ് ഒളിവിൽ

single-img
7 October 2022

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചതായി പരാതി. ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെയാണ്കുന്നംകുളം പോലീസ് കേസെടുത്തത്.സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളര്‍ന്നത്. ഈ സഹോദരന്‍ ഗള്‍ഫിലാണ്. നാട്ടിൽ സഹോദരന്റെ ഭാര്യയോടൊപ്പം താമസിക്കുന്ന യുവതിയെ സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ കയറി ശാരീരികമായി ഉപദ്രവിച്ചത് എന്ന് പരാതിയിൽ പറയുന്നു.

യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്. ഇതിനെ തുടർന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.