ബംഗാളിന്റെ കുടിശ്ശിക കേന്ദ്രം തന്നില്ലെങ്കിൽ ജിഎസ്ടിയുടെ കേന്ദ്ര വിഹിതം അടക്കില്ല: മമത ബാനർജി


പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ജിഎസ്ടിയുടെ കേന്ദ്ര വിഹിതത്തിൽ കുടിശ്ശിക എത്രയും വേഗം തന്നു തീർത്തില്ല എങ്കിൽ ചരക്ക് സേവന നികുതിയോ ജിഎസ്ടിയോ കേന്ദ്രത്തിലേക്ക് അടയ്ക്കുന്നത് നിർത്തേണ്ടിവരുമെന്ന് മമത ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത. ഒന്നുകിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ കുടിശ്ശിക തീർക്കണം അല്ലെങ്കിൽ അധികാരത്തിൽ നിന്ന് പിന്മാറണം. കേന്ദ്രം എംജിഎൻആർഇജിഎ ഫണ്ട് അനുവദിക്കുന്നില്ലെന്നും, അതിനെതിരെ പ്രതിഷേധിക്കാൻ ആദിവാസികളോട് ആഹ്വനം ചെയ്യുകയും ചെയ്തു.
നമ്മുടെ സാമ്പത്തിക കുടിശ്ശിക തീർക്കാൻ കേന്ദ്രത്തോട് യാചിക്കേണ്ടതുണ്ടോ? അവർ എംഎൻആർഇജിഎ ഫണ്ട് അനുവദിക്കുന്നില്ല. കുടിശ്ശിക തീർന്നില്ലെങ്കിൽ ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകണം,” മമത പറഞ്ഞു.