ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം; 24 മണിക്കൂറില്‍ മരിച്ചത് 18 രോഗികള്‍

single-img
13 August 2023

മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. അവസാന 24 മണിക്കൂറില്‍ മരിച്ചത് 18 രോഗികള്‍. സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു.

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണങ്ങൾക്ക് കാരണമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. താനെ മുനസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രിയാണ് ഛത്രപതി ശിവജി മഹാരാജ് ഹോസ്പിറ്റല്‍. ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.