രാജ്യത്തെ വിമാന യാത്രകളിൽ ഇനി മാസ്‌ക് നിർബന്ധമില്ല

16 November 2022

രാജ്യത്ത് ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ കോവിദഃ വ്യാനത്തെ തുടർന്നുള്ള മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചു. സമീപ ദിവസങ്ങളായി കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
പുതിയ നിയമപ്രകാരം വിമാനയാത്രയിൽ യാത്രക്കാർക്ക് മാസ്‌കോ ഫെയ്സ്‌കവറോ ധരിക്കൽ നിർബന്ധമില്ല. ആവശ്യമെങ്കിൽ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപന ഭീഷണി മുൻനിർത്തി വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.