കേരളത്തിൽ സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണം: വിഡി സതീശൻ

single-img
13 December 2022

സംസ്ഥാനത്തെ സർവകലാശാലകളിൽ ഇപ്പോൾ മാർക്‌സിസ്റ്റ് വത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റെ ഈ പരാമർശം.

‘ഒരു കാലത്തും കേരളത്തിൽ പ്രതിപക്ഷം ഗവർണർക്കൊപ്പം നിന്നിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷത്തെ ഒരുമിച്ച് അക്രമിച്ചിട്ടുണ്ട്. പക്ഷെ ഒരു ക്രിയാത്മകമായി സർക്കാരിനോട് സഹകരിക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. ചാൻസലറെ തീരുമാനിക്കാനുള്ള സമിതിയിൽ പ്രതിപക്ഷത്തെ ഉൾപ്പെടുത്തിയത് കൊണ്ട് കാര്യമില്ല’-വി.ഡി സതീശൻ പറഞ്ഞു.

ചാൻസലർമാരായി അക്കാദമിക വിദഗ്ധരെ നിയമിക്കുമെന്ന സർക്കാർ വാദത്തിൽ വിശ്വാസമില്ലെന്നും സർക്കാരിന് ദുരുദ്ദേശമാണെന്നും വി.ഡി സതീശൻ പറഞ്ഞു. കേരളത്തിൽ സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.