മണിപ്പൂരിൽ വീണ്ടും സംഘർഷം; മെയ്തി സ്ത്രീകളും സായുധ സേനയും തമ്മിൽ ഏറ്റുമുട്ടി

single-img
3 August 2023

മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തു. സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായയവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റു. ഇവിടെ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മെയ്തേയ് സമുദായം പ്രതിഷേധം നടത്തിയത്.

എന്നാൽ ഈ പ്രധിഷേധത്തിനിടെ സ്ത്രീകൾ ബാരിക്കേഡ് സോൺ കടക്കാൻ നടത്തിയ ശ്രമമാണ് അക്രമത്തിന് കാരണമായത്. പ്രതിഷേധക്കാരെ അസം റൈഫിൾസും റാപ്പിഡ് ആക്ഷൻ ഫോഴ്സും തടഞ്ഞതോടെ കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി.

അതേസമയം, കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പോലീസും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രതിഷേധത്തോടെ പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇവിടങ്ങളിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.