ഫോർകെ അറ്റ്മോസിൽ ഓഗസ്റ്റ് ഒന്നിന് മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്യുന്നു
7 July 2024

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യുമെന്ന് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കാര്യത്തിൽ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.
1993ലായിരുന്നു ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. പിന്നാലെ ഇതര ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തിരുന്നു.


