മധ്യപ്രദേശിലെ സിയോണിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

single-img
4 February 2023

സിയോണി: മധ്യപ്രദേശിലെ സിയോണിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമാണ് അറസ്റ്റ്. സി.എസ്.ഐ സഭാ വൈദികന്‍ പ്രസാദ് ദാസാണ് അറസ്റ്റിലായത്. ഇദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്. പ്രദേശത്തെ രണ്ട് വീടുകളിലെത്തി ഇയാള്‍ വീട്ടുകാരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി.

എന്നാല്‍ വൈദികനെ മധ്യപ്രദേശ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി സിഎസ്‌ഐ സഭ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാ വൃത്തങ്ങള്‍ അറിയിച്ചു.