ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവ്

single-img
28 February 2023

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി 67 വർഷം കഠിന തടവ് വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷയാണ് റഷീദിനെ ശിക്ഷിച്ചത്. 67 വർഷം കഠിന തടവിന് പുറമെ 80000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കേണ്ടവരായ അധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ,ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് ,അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകൾക്കും മോശം പ്രവർത്തികൾക്കുള്ള ശക്തമായിട്ടുള്ള താക്കിയതും മുന്നറിയിപ്പുമാണ് ഈ വിധിന്യായമെന്നാണ് ശിക്ഷ വിധിയിൽ ജഡ്ജി പറഞ്ഞു.

സംഭവം നടന്നതിന് ശേഷം കുട്ടി രക്ഷിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പാവറട്ടി പോലിസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടറായിരുന്ന റെമിൻ കെആർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.