മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു

single-img
24 June 2023

പിഡിപിയുടെ ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നു. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ കർണാടക സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.

അതേസമയം, അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. ഈ യാത്രയ്ക്ക് ആവശ്യമായ കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.