ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം: എം സ്വരാജ്

single-img
26 October 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം ആണ് എന്ന് എം സ്വരാജ്. മാത്രമല്ല ഏകാധിപത്യ പ്രവണത കേരളം വെച്ചു പൊറുപ്പിക്കില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു.

ഗവർണർ കേരളത്തെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവർണർ ആർഎസ്എസിന്റെ അടിമയാണ്. ഗവർൺമെൻ്റിനായി പ്രവ‍‍ർത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണറെന്നും മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവർണർ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു

തരംതാണ ഏകാധിപത്യ പ്രവണതയാണ് അദ്ദേഹത്തിനുളളത്. ഇതിനെതിരെ കേരളം ശക്തമായി തന്നെ പ്രതിഷേധിക്കും. കേരളത്തെ അപമാനിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്’ സ്വരാജ് കൂട്ടിച്ചേർത്തു.

ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സർവകലാശാല വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവർണറുടെ അടുത്ത അസാധാരണ നടപടി. എന്നാൽ തനിക്ക് മന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി തിരിച്ചു മറുപടി നൽകിയത്.