എം ശിവശങ്കർ വിരമിക്കുന്നു; ഐ എ എസ് തലപ്പത്ത് വൻ മാറ്റങ്ങൾ വരുന്നു

single-img
24 January 2023

കേരളത്തിലെ ഐ എ എസ് തലപ്പത്ത് വൻ മാറ്റങ്ങളാണ് വരുന്നത് . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ വിരമിക്കുന്ന സാഹചര്യത്തിൽ ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന യുവജന കാര്യ വകുപ്പിന്‍റെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകും. ഇതിനു പുറമെ അദ്ദേഹത്തിന് ആനിമൽ ഹസ്ബെന്‍ററി, ഡയറി ഡവല്പ്മെന്‍റ് ആന്‍റ് മ്യൂസിയം ഡിപ്പാർട്ട്മെന്‍റുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

മാത്രമല്ല, പുതിയ സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി റാണി ജോർജിനെ നിയമിച്ചു. ബി അശോകിന് അഗികൾച്ചറൽ പ്രൊഡക്ഷൻ കൺട്രോളർ ചുമതല നൽകി. സഹകരണ വകുപ്പ് സെകട്ടറി മിനി ആന്റണിക്ക് സാംസ്കാരിക വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി .

സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജുവിന് പി.ഡബ്ല്യൂ.ഡി സെക്രട്ടറിയുടെ അധിക ചുമതലയും പി.ഡബ്ല്യൂ.ഡി സെക്രട്ടറി അജിത് കുമാർ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും നൽകി.ആരോഗ്യ വകുപ്പ് ജോ:സെക്രട്ടറി ഡോ.ചിത്ര എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു. പകരം പാലക്കാട് കലക്ടർ ജോഷി മൃൺമയി ശശാങ്ക് എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആയും സുഭാഷ് ടി.വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ആയും നിയമനം നൽകി.