ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പുതിയ തിരിച്ചറിയൽ കാർഡ്

single-img
5 January 2023

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപിമാർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് പുതിയ തിരിച്ചറിയൽ കാർഡുകൾ ലോക്സഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കി തുടങ്ങി.

ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങൾക്ക് പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിക്കുന്നതിനായി സ്മാർട്ട് കാർഡ് അടിസ്ഥാനമാക്കിയുള്ള പുതിയ ഐഡന്റിറ്റി കാർഡ് തയ്യാറാക്കിവരികയാണ്. സ്‌മാർട്ട് കാർഡ് അധിഷ്‌ഠിത ഐഡന്റിറ്റി കാർഡുകളിൽ നിരവധി സുരക്ഷാ ഫീച്ചറുകൾക്കൊപ്പം അതീവ സുരക്ഷിതമായിരിക്കും,” ലോക്‌സഭാ സെക്രട്ടേറിയറ്റ് ബുള്ളറ്റിനിൽ പറഞ്ഞു.

പുതിയ തിരിച്ചറിയൽ കാർഡിനായി എംപിമാരുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. ഈ പ്രക്രിയയിൽ സ്മാർട്ട് കാർഡിനായുള്ള ഫോട്ടോയും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിൽ രജിസ്ട്രേഷനും ഉൾപ്പെടുത്തും എന്നും ബുള്ളറ്റിൽ പറയുന്നു. പാർലമെന്റ് വളപ്പിൽ ഇതിനായി ഫെസിലിറ്റേഷൻ കൗണ്ടർ സ്ഥാപിക്കുമെന്നും അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

പുതിയ കെട്ടിടത്തിൽ ഉപയോഗിക്കുന്നതിനുള്ള പുതിയ ഓഡിയോ വിഷ്വൽ ഉപകരണങ്ങളുടെ എംപിമാർക്കുള്ള പരിശീലനം അനുബന്ധ കെട്ടിടത്തിൽ നടക്കുന്നുണ്ടെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിച്ചു.