തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി

single-img
9 September 2022

തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്.

ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.

രാവിലെ ഏഴരയോടെയാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. മുപ്ലിയം പാലത്തിനടുത്ത് മൂന്ന് ഇലക്‌ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്.

മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ആറ്റപ്പിള്ളി റഗുലേറ്ററില്‍ വലിയ മരങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്.