കേരളത്തിലും ഇഡി വരട്ടെ; വരുമ്പോള്‍ കാണാം ;ഒന്നും നടക്കാൻ പോകുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
23 March 2024

ദില്ലി മദ്യ നയ കേസില്‍ സംസ്ഥാന മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കെജ്രിവാളിനെ പോലെ കേരളത്തിൽ നിന്നും പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് ‘ഒന്നും നടപ്പാവാൻ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.

അതേസമയം ,പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികള്‍ വരാത്തത് കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്‍റെ ഭാഗമായാണെന്ന ആക്ഷേപം കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് നേരത്തെ ഉയരുന്നതാണ്.