യുഡിഎഫിൽ ലീഗിന്റെ അവസ്ഥ കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെ: എം വി ജയരാജൻ

single-img
24 February 2024

യുഡിഎഫ് സ്വീകരിക്കുന്ന പല നയങ്ങളിലും ലീഗിന്റെ പിന്തുണയില്ലെന്നും കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥയെന്നും സിപിഎം നേതാവും മുൻ എംഎൽഎയുമായ എം വി ജയരാജൻ. കേരളത്തിൽ കോൺഗ്രസ് കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങളാണ് യുഡിഎഫ് എന്ന പേരിൽ സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ ഇ ഡിയെ ഉപയോഗിച്ച് തകർക്കാനുള്ള കേന്ദ്രസർക്കാർ നടത്തുന്ന ശ്രമത്തെ ലീഗ് പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന് എതിരാണ്. അതേപോലെ തന്നെ ഏക സിവിൽ കോഡ് വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് റാലി നടത്തിയപ്പോൾ നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് കേരളത്തിൽ മൂന്നു സെറ്റ് ലഭിക്കാൻ അർഹതപ്പെട്ടവരാണ്. കോൺഗ്രസിന്റെ തന്നെ പല നേതാക്കളും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും കോൺഗ്രസ് കണ്ടില്ലെന്നു നടിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.