വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്; ഉദ്ഘാടനം മന്ത്രി പി രാജീവ്

single-img
4 December 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. ഈ മാസം 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.

9 ന് ജാഥയുടെ സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.