വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത; പള്ളികളിൽ നാളെ സർക്കുലർ വായിക്കും

single-img
26 November 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത. ഇതുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ സർക്കുലർ വായിക്കും. വരും ദിവസങ്ങളിലെ സമരക്രമവും നാളെ പ്രഖ്യാപിക്കും.

അതേസമയം, വിഴിഞ്ഞത് ഇന്നും സംഘർഷാവസ്ഥയുണ്ടായിരുന്നു . ഇപ്പോൾ നിർത്തിവെച്ചിട്ടുള്ള തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത് . പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത് .

പ്രദേശത്തേക്ക് നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. ഇതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. കല്ലേറിൽ ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. തുറമുഖ നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.