ഇറങ്ങിപ്പോടി…’; യാത്രക്കാരെ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ

single-img
1 October 2022

വയസ്സായവരും സ്ത്രീകളുമടക്കമുള്ള യാത്രക്കാരെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽനിന്ന് കഴക്കൂട്ടത്തേക്ക് സർവീസ് നടത്തുന്ന ബസ്സിലെ വനിതാ കണ്ടക്റ്റർ ആണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ഷീബയാണ് അസഭ്യം പറഞ്ഞത് എന്നാണു യാത്രക്കാർ പറയുന്നത്.

ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇറങ്ങിപ്പോടി.. എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടർ അസഭ്യ വർഷം തുടങ്ങുന്നത്. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസിൽനിന്ന് ഇറങ്ങണമെന്നും ആണ് കണ്ടക്റ്ററുടെ ആവശ്യം.

കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉൾപ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

https://fb.watch/fTTNkuGdJV/