വയനാട്ടിലെ എഐ ക്യാമറ കണ്ട്രോള്‍ ഓഫീസിന്‍റെ ഫ്യൂസ്‌ കെഎസ്ഇബി ഊരി

single-img
27 June 2023

വയനാട് ജില്ലയിലെ കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി ഇന്ന് വിച്ഛേദിച്ചു. ഈ കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസംവരുത്തിയിരുന്നു.

അതേസമയം, ബില്ല് അടയ്ക്കാൻ വൈകിയാലും സാധാരണ സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. എന്തായാലും സംഭവത്തെ തുടർന്ന് അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. പിന്നാലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ആഴ്ച വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.