കെപിസിസി അംഗങ്ങൾ; കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി

single-img
26 February 2023

സംസ്ഥാനത്തെ പുതിയ കെപിസിസി അംഗങ്ങളുടെ പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന നിലപാടില്‍ എഐസിസി. കേരളാ ഘടകം നല്‍കിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തതുകൊണ്ട് പട്ടിക അംഗീകരിക്കപ്പെട്ടതായി അര്‍ത്ഥമില്ല.

സംസ്ഥാന ഘടകം നല്‍കിയ പേരുകളില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. അതേസമയം, സംസ്ഥാന ചുമതലയുള്ള നേതാക്കളെ എഐസിസി ജനറല്‍ സെക്രട്ടറി ഇന്ന് ഇക്കാര്യം അറിയിക്കും. പട്ടിക അംഗീകരിച്ചതുകൊണ്ട് റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്ന് വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.

ദേശീയ നേതൃത്വമായ എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങുകയാണ് ദേശീയ നേതൃത്വം. പട്ടികയ്‌ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്നതോടെയാണ് ദേശീയ നേതൃത്വം പരിശോധനയ്‌ക്കൊരുങ്ങുന്നത്.